Home KANNUR പരസ്യമദ്യപാനം ചോദ്യംചെയ്ത എസ്.ഐ.യ്ക്ക് നേരെ കൈയേറ്റശ്രമം.
KANNUR - August 5, 2023

പരസ്യമദ്യപാനം ചോദ്യംചെയ്ത എസ്.ഐ.യ്ക്ക് നേരെ കൈയേറ്റശ്രമം.

കണ്ണൂർ : പരസ്യമദ്യപാനം ചോദ്യംചെയ്ത എസ്.ഐ.യ്ക്ക് നേരെ കൈയേറ്റശ്രമം.

ചക്കരക്കൽ ബാവോടി സ്വദേശി ടി.പി. അനൂപിനെതിരേ (44) ടൗൺ പോലീസ് കേസെടുത്തു. പാറക്കണ്ടിയിൽ മദ്യവില്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയതായിരുന്നു എസ്.ഐ. സി.എച്ച്. നസീബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം. പരസ്യമദ്യപാനം നടത്തുന്നത് ചോദ്യം ചെയ്യുന്നതിനിടെ പ്രതി എസ്.ഐ.യെ തെറിവിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ക്യത്യനിർവഹണം തടസ്സപ്പെടുത്തിയതിന് അനൂപിനെതിരേ ടൗൺ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും