Home KANNUR ‘വ്യാപാരി ദ്രോഹനടപടി അവസാനിപ്പിക്കണം’;വ്യാപാരി വ്യവസായി ജില്ലാ കമ്മിറ്റി
KANNUR - August 5, 2023

‘വ്യാപാരി ദ്രോഹനടപടി അവസാനിപ്പിക്കണം’;വ്യാപാരി വ്യവസായി ജില്ലാ കമ്മിറ്റി



കണ്ണർ : ഭക്ഷ്യസുരക്ഷാവകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിൽ വ്യാപകമായ പരിശോധന നടത്തുകയും വ്യാപാര സ്ഥാപനങ്ങൾക്ക് ഭീമമായ പിഴ ചുമത്തുകയുമാണെന്ന് വ്യാപാരി വ്യവസായി ജില്ലാ കമ്മിറ്റി ആരോപിച്ചു.

12 ലക്ഷത്തിനു താഴെ വാർഷിക വിറ്റുവരവുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളാണ് ഭൂരിഭാഗവും. എന്നാൽ, തെറ്റായ വിറ്റുവരവ് വിവരങ്ങൾ രേഖപ്പെടുത്തി 12 ലക്ഷത്തിന് മുകളിൽ ആണ് വിറ്റുവരവ് എന്ന് ഉദ്യോഗസ്ഥർ തീരുമാനിക്കുകയും ഈ കാര്യങ്ങൾ പറഞ്ഞ്‌ നിർബന്ധപൂർവം വ്യാപാരികളെ കൊണ്ട് ഒപ്പിട്ടുവാങ്ങുന്ന സ്ഥിതിയുമാണുള്ളത്. തകർന്നുകൊണ്ടിരിക്കുന്ന ചെറുകിട വ്യാപാരമേഖലയെ കൂടുതൽ ദ്രോഹിക്കുന്ന ഇത്തരം നടപടികളിൽനിന്ന് പിന്മാറണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് പി.വിജയൻ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി പി.എം.സുഗുണൻ, സംസ്ഥാന ഖജാൻജി വി.ഗോപിനാഥൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും