സോഷ്യൽ മീഡിയകളിലെ അധാർമികമായ കടന്നുകയറ്റം ഗൗരവമായി കാണണം ; കബീർ കണ്ണാടിപ്പറമ്പ്
കണ്ണാടിപ്പറമ്പ: വർത്തമാനകാലത്ത് സോഷ്യൽ മീഡിയകളിൽ ആവശ്യത്തിനു അനാവശ്യത്തിനുള്ള കടന്നുകയറ്റം കൂടുതൽ ശ്രദ്ധിക്കേണ്ടതും ഗൗരവമായി കാണേണ്ടതുമാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ കബീർ കണ്ണാടിപ്പറമ്പ് അഭിപ്രായപ്പെട്ടു.
കണ്ണൂർ ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാതിൽ റെയിഞ്ച് സെക്രട്ടറിമാർക്കും ഐടി കോഡിനേറ്റർമാർക്കും നടത്തിയ ഐടി ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
ഇൻഫോർമേഷൻ ടെക്നോളജി ഉപയോഗിക്കുന്ന ക്രമത്തിലാണ് ഉപകാരവും ഉപദ്രവവും ഉണ്ടാവുന്നത്. നല്ല നിലയിൽ ഉപയോഗപ്പെടുത്താൻ സാധ്യമാകുന്നതെല്ലാം ചെയ്യണമെന്നും തെറ്റായ ഉപയോഗം പാടെ ഒഴിവാക്കാനുള്ള ബോധവൽക്കരണവും അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ധാർമിക വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് പാരമ്പര്യം നിലനിർത്തുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇൻഫോർമേഷൻ ടെക്നോളജിയിൽ മുന്നേറുന്നത് സമൂഹത്തിനും സമുദായത്തിനും കൂടുതൽ ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി അബ്ദുസ്സമദ് മുട്ടം അധ്യക്ഷനായി.
ഐടി ക്ലാസിന് ജില്ലാ ഐടി സെക്രട്ടറി അബ്ദുല്ലാഹ് ഹുദവി, ഓഫീസ് മാനേജർ നവാസ് ദാരിമി പടന്നോട്ട് എന്നിവർ നേതൃത്വം നൽകി.
പങ്കെടുത്ത ഐടി സെക്രട്ടറിമാർക്കുള്ള ഉപഹാരം കെ പി അബൂബക്കർ ഹാജിയും സെക്രട്ടറിമാർക്കുള്ള ഉപഹാരം കെഎൻ മുസ്തഫ ഹാജിയും റേഞ്ച് ഉപഹാരം ഒപി മൂസാൻകുട്ടി ഹാജിയും സമ്മാനിച്ചു. അബ്ദുറഹ്മാൻ മിസ്ബാഹി പാനൂർ, അഷറഫ് ഫൈസി കരുവഞ്ചാൽ, അബ്ദുല്ലത്വീഫ്എടവച്ചാൽ, അബ്ദുറഷീദ് അസ്ഹരി കണ്ണൂർ സിറ്റി, റഹ്മത്തുള്ള വളപട്ടണം, ഹാഷിം ഫൈസി ഇർഫാനി, അബ്ദുൽ ജലീൽ ഹസനി എന്നിവർ പ്രസംഗിച്ചു.
അഷ്റഫ് മൗലവി കമ്പിൽ സ്വാഗതവും ജംഷീർ ദാരിമി കണ്ണാടിപറമ്പ നന്ദിയും പറഞ്ഞു.
ജൂലൈ 30ന് റേഞ്ചിലെ സദർ ഉസ്താദുമാരെ പങ്കെടുപ്പിച്ചുകൊണ്ട് റേഞ്ച് തല ഐടി ശില്പശാലകൾ പൂർത്തീകരിക്കും.