കോവിഡ് കൂടുന്നു; നാറാത്ത് പഞ്ചായത്തിൽ രണ്ട് വാർഡുകൾ കൂടി അടച്ചിടും
നാറാത്ത്: നാറാത്ത് പഞ്ചായത്ത് പരിധിയിൽ ഇന്ന് കൊവിഡ് പോസിറ്റീവ് ആയത് 18 പേർക്ക്. ഒരു വിദേശവും ബാക്കി സമ്പക്കവുമാണ് ഇതിൽ ഉൾപ്പെടുന്നത്. പഞ്ചായത്തിൽ ദൈനംദിന കേസുകൾ കുറയാതെ രോഗികൾ കൂടിവരികയാണ്. ഇതോടെ രണ്ട് വാർഡുകൾകൂടി പൂർണ്ണമായും അടച്ചിടാൻ തീരുമാനമായി. കൊവിഡ് രോഗികൾ ഏറെയുള്ള 4, 6 എന്നീ വാർഡുകളാണ് അടച്ചിടുക. ഇതോടെ കണ്ടൈൻമെന്റ് സോൺ ആയതിനാൽ പഞ്ചായത്തിൽ അടച്ചിടുന്ന ആകെ വാർഡുകളുടെ എണ്ണം എട്ടായി (കണ്ടൈൻമെന്റ് സോൺ ആയതിനാൽ പൂർണ്ണമായും അടച്ചിട്ട മറ്റു വാർഡുകൾ: 2, 7, 8, 11, 13, 15).
അതേസമയം, സമീപ പഞ്ചായത്തായ കൊളച്ചേരിയിൽ ഇന്ന് 37 പേർക്കാണ് കൊവിഡ് പോസിറ്റീവ് ആയത്. ഇവിടെ മുഴുവൻ പേർക്കും സമ്പർക്കം മൂലമാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.
● നാറാത്ത് പഞ്ചായത്ത് പരിധിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വാർഡ്, എണ്ണം എന്നീ ക്രമത്തിൽ..
വാർഡ് 5 – 2
വാർഡ് 6 – 7
വാർഡ് 8 – 1
വാർഡ് 9 – 4
വാർഡ് 11 – 2
വാർഡ് 13 – 2


