Home KANNUR കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍സെക്കൻ്ററി സ്കൂളില്‍ കെട്ടിടോല്‍ഘാടനവും അനുമോദനവും സംഘടിപ്പിച്ചു
KANNUR - June 14, 2023

കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍സെക്കൻ്ററി സ്കൂളില്‍ കെട്ടിടോല്‍ഘാടനവും അനുമോദനവും സംഘടിപ്പിച്ചു

കണ്ണാടിപ്പറമ്പ: കണ്ണാടിപ്പറമ്പ് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററിസ്കൂളില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച 6 ക്ലാസ്സ് മുറികളുടെയും ടോയിലറ്റ് കോംപ്ലക്സിന്റെയും ഉദ്ഘാടനവും എസ്എസ്എല്‍സി പ്ലസ്ടു ഉന്നത വിജയികള്‍ക്കുളള അനുമോദനവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ അഡ്വ. രത്നകുമാരി അധ്യക്ഷയായിരുന്നു. ഹെഡ്‍മാസ്റ്റര്‍ ടി ഒ മുരളീധരന്‍ റിപ്പോര്‍ട് അവതരിപ്പിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുള്‍ മജീദ്, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രുതി, വി രമ, കെപി പ്രശാന്തന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. പിടിഎ പ്രസിഡണ്ട് കെ ബൈജു സ്വാഗതവും പ്രിന്‍സിപ്പാള്‍ ഹാഷിം കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എന്റോവ്മെന്റ് വിതരണവും , അനുമോദനവും