തീപ്പിടുത്തം
പയ്യന്നൂർ.കാനായി- മണിയറ റോഡിൽ കൊക്കോട്ടു വയലിൽ വൻ തീപ്പിടുത്തം.ഇന്ന് രാവിലെ 10.30 മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീ പടരുന്നത് കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂരിൽ നിന്നും ഫയർസ്റ്റേഷൻ ഓഫീസർ കെ.വി.പ്രഭാകരൻ്റെ നേതൃത്വത്തിലെത്തിയ സംഘം രണ്ടു മണിക്കൂറുകളോളം നേരത്തെ പരിശ്രമഫലമായാണ് തീയണച്ചത്. ഏക്കറുകളോളം കൃഷിഭൂമിയിൽ തീ പടർന്നത് പരിസരവാസികളെയും ഭീതിയിലാഴ്ത്തി.



Click To Comment