Home KANNUR ട്രിപ്പ് വിളിച്ച് ടെമ്പോ ട്രാവലറെത്തിയപ്പോള്‍ ഡ്രൈവറെ തള്ളിമാറ്റി വാഹനവുമായി സംഘം കടന്നു ,വളപട്ടണം പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചു
ട്രിപ്പ് വിളിച്ച് ടെമ്പോ ട്രാവലറെത്തിയപ്പോള്‍ ഡ്രൈവറെ തള്ളിമാറ്റി വാഹനവുമായി സംഘം കടന്നു ,വളപട്ടണം പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചു
വളപട്ടണം: ട്രിപ്പ് വിളിച്ചതിനെ തുടര്‍ന്ന് ടെമ്പോ ട്രാവലറുമായെത്തിയ ഡ്രൈവറെ തളളിമാറ്റി വാഹനവുമായി ഒരു സംഘം കടന്നുകളഞ്ഞു. ഇന്ന് പുലര്‍ച്ചെ പാപ്പിനിശ്ശേരി പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവം. പറശ്ശിനിക്കടവിലേക്ക് ട്രിപ്പ് പോകാനുണ്ടെന്ന് പറഞ്ഞ് വളപട്ടണത്തെ ഡ്രൈവര്‍ റാഫിയാണ് കെഎല്‍. 48.എ.3339 നമ്പര്‍ ട്രാവലറുമായി ഫോണില്‍ വിളിച്ച് പറഞ്ഞസ്ഥലത്തെത്തിയത്. വാഹനവുമായി എത്തിയപ്പോള്‍ കുറച്ച് അകലെ നിര്‍ത്തിയിട്ട ഇന്നോവ കാറിന് സമീപം ഡ്രൈവറെ കൂട്ടിക്കൊണ്ടു പോകുന്നതിനിടെ ട്രാവലറുമായി സംഘം കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് വളപട്ടണം പോലിസില്‍ പരാതി നല്‍കി. വളപട്ടണം പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചു തുടങ്ങി.



Click To Comment