നെയ്യമൃത് സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു
മയ്യിൽ : കൊട്ടിയൂർ നെയ്യാട്ടത്തിനുള്ള നെയ്യുമായി കുറ്റ്യാട്ടൂർ പാതിരിയാട്ട് മഠം നെയ്യമൃത് വ്രതക്കാർ കൊട്ടിയൂരിലേക്ക് യാത്രയായി. 21 വ്രതക്കാരാണ് മൂത്ത നമ്പ്യാർ വി.സി.ജനാർദനൻ നമ്പ്യാരുടെ നേതൃത്വത്തിൽ യാത്രതിരിച്ചത്.
ഓംകാര നാദം മുഴക്കി നെയ് നിറച്ച പാത്രം തലയിലേറ്റി കാൽനടയായാണ് യാത്ര. ചാവശ്ശേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയശേഷം ഒന്നിന് കൊട്ടിയൂർ ക്ഷേത്രത്തിലെത്തും. രാത്രി നടക്കുന്ന നെയ്യാട്ട ചടങ്ങിനുശേഷം നാട്ടിലേക്ക് മടങ്ങും.



Click To Comment