Home NARTH LOCAL-NEWS KOLACHERI OBIT കടന്നപ്പള്ളി ശങ്കരൻ കുട്ടി മാരാർ  നിര്യതനായി.
OBIT - May 31, 2023

കടന്നപ്പള്ളി ശങ്കരൻ കുട്ടി മാരാർ  നിര്യതനായി.

വടക്കെ മലബാറിന്റെ ക്ഷേത്ര വാദ്യകലയുടെ അമരക്കാരനും, വാദ്യകലയ്ക്ക് മലബാറിൽ ജന ശ്രദ്ധനേടികൊടുത്തതിൽ ആത്മാർത്ഥ പരിശ്രമം നടത്തി .കേരളത്തിലും വിദേശ രാജ്യങ്ങളിലും വാദ്യകല അവതരിപ്പിച്ച് ജനകീയനായ കലാകാരൻ  ശ്രീ. കടന്നപ്പള്ളി ശങ്കരൻ കുട്ടി മാരാർ  നിര്യതനായി. ഗുരുക്കൻമാരിൽ നിന്നും പകർന്നു കിട്ടിയ അടിസ്ഥാന വാദ്യ സമ്പ്രദായത്തെ നിലനിർത്തി കൊണ്ട് പുതിയ തലമുറയിൽപ്പെട്ട പ്രഗൽഭരായ ഒട്ടനവധി കലാക്കാരൻമാക്കൊപ്പം വാദ്യ പ്രമാണിയായി  പുതിയസമ്പ്രദായത്തോടൊപ്പം സഞ്ചരിക്കുമ്പോഴും  അടിസ്ഥാന സമ്പ്രദായം നഷ്ടപ്പെടാതിരിക്കാൻ കടന്നപ്പള്ളി പ്രത്യേക ശ്രദ്ധ നൽകിയിരുന്നു.  തളിപറമ്പ് രാജരാജേശ്വര ക്ഷേത്രം കൊട്ടും പുറത്ത് വെച്ച് പട്ടും വളയും ആചാരപേരും നൽകി വാദ്യലോകം മഹാ പ്രതിഭയെ ആദരിക്കുകയുണ്ടായി. ക്ഷേത്ര  കല അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ  കടന്നപ്പള്ളി ശങ്കരൻ കുട്ടി മാരാർക്ക് ലഭിച്ചിട്ടുണ്ട്. കൊട്ടിയൂർ , തളിപറമ്പ്, പയ്യന്നൂർ തുടങ്ങി മലബാറിലെ മഹാക്ഷേത്രങ്ങളിലെ അടിയന്തര- ഉത്സവ വാദ്യങ്ങൾ നടത്തി പോന്ന ശങ്കരൻ കുട്ടി ആശാന്റെ വേർപാട് കലാകേരളത്തിനും  വടക്കെ മലബാറിനും നികത്താനാവാത്ത നഷ്ടമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഗാന്ധിജയന്തി ആഘോഷം