പള്ളിപ്രത്ത് പോളിങ് 73.52 ശതമാനം,കക്കോണിയിൽ 85.64
കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ 14-ാം ഡിവിഷൻ പള്ളിപ്രത്ത് ഉപതിരഞ്ഞെടുപ്പിൽ 73.52 ശതമാനം പേർ വോട്ടുചെയ്തു. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റാണ് പള്ളിപ്രം. ലീഗ് കൗൺസിലർ പി.കെ. സുമയ്യ രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
മുസ്‌ലിം ലീഗിലെ എ. ഉമൈബയാണ് യു.ഡി.എഫ്. സ്ഥാനാർഥി. ടി.വി. റുക്സാനയാണ് എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി. അഡ്വ. ശ്രദ്ധ രാഘവനാണ് ബി.ജെ.പി. സ്ഥാനാർഥി.



Click To Comment