പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
കണ്ണൂർ: ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽ റിബാത്ത് – 23 ക്യാമ്പിന്റെ ഭാഗമായി ഇന്ന് (ബുധൻ) കണ്ണർ ജില്ലയിലെ മുസ്ലിം ലീഗ്ജനപ്രതിനിധികളെയും ജില്ലാ പ്രവർത്തകസമിതി അംഗങ്ങൾ, മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത് പ്രസിഡണ്ട്, ജനറൽ സെക്രട്ടറിമാർ എന്നിവരെപങ്കെടുപ്പിച്ചുകൊണ്ട്തദ്ദേശീയംജനപ്രതിനിധി ശിൽപശാല നടത്തും. ഇന്ന് (ബുധൻ) ഉച്ചക്ക് ശേഷം 2 മണിക്ക് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
കെ.വി.മുഹമ്മദ്കുഞ്ഞിസാഹിബിന്റെ പേരിൽ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിപ്രസിദ്ധീകരിക്കുന്ന കെ വി മുഹമ്മദ് കുഞ്ഞി സാഹിബ് സ്മരണയുടെ പ്രകാശനം ചടങ്ങിൽ വെച്ച് കുഞ്ഞാലിക്കുട്ടി സാഹിബ് നിർവഹിക്കും. എസ് മുഹമ്മദ് ബഷീർ, ബാബിൽ സ്മരണിക ഏറ്റുവാങ്ങും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കുള്ള ക്ലാസുകൾക്ക് വിഷയവിദഗ്ധർ നേതൃത്വം നൽകും.


