ദീർഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന നാറാത്ത് ബാങ്ക് മാനേജർ എം.വി പവിത്രന് യാത്രയയപ്പ് നൽകി
നാറാത്ത്: 32 വർഷത്തെ പ്രശംസനീയമായ സേവനം പൂർത്തിയാക്കി നാളെ (മെയ് 31) സർവ്വീസിൽ നിന്നും വിരമിക്കുന്ന നാറാത്ത് സർവ്വീസ് സഹകരണ ബാങ്ക് കമ്പിൽ ബ്രാഞ്ച് മാനേജർ എം.വി പവിത്രന് ഭരണ സമിതിയും ജീവനക്കാരും ചേർന്ന് വികാരനിർഭരമായ യാത്രയയപ്പ് നൽകി. പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ വെച്ചാണ് ചടങ്ങ് നടന്നത്. നാറാത്ത് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രജിത്ത് നാറാത്ത് അദ്ധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ ട്രൈനർ സുരേന്ദ്രനാഥൻ മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാം നടത്തി. ബാങ്ക് സെക്രട്ടറി സഹജൻ, അജിത് എ വി, രേണുക എ.പി, ഭരണസമിതി അംഗങ്ങളായ സത്യൻ എ, പ്രശാന്ത് എം, റീന കെ, ബാങ്ക് സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് സുധീഷ് നാറാത്ത്, കെ.സി.ഇ.എഫ് യൂണിറ്റ് പ്രസിഡന്റ് വിനോദ് കുമാർ സി, മുൻ സെക്രട്ടറിമാരായ ചന്ദ്രൻ എ, ഭാഗ്യനാഥൻ പി.എം, രാജേഷ് പി എന്നിവർ സംസാരിച്ചു. എം.വി പവിത്രൻ മറുപടി പ്രസംഗം നടത്തി.


