Home NARTH ബദ്‌രിയ്യ റിലീഫ് സെല്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; കെ കെ അബ്ദുല്ല പ്രസിഡണ്ട്, ഫിറോസ് എ പി സെക്രട്ടറി
NARTH - May 30, 2023

ബദ്‌രിയ്യ റിലീഫ് സെല്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; കെ കെ അബ്ദുല്ല പ്രസിഡണ്ട്, ഫിറോസ് എ പി സെക്രട്ടറി

നാറാത്ത്: മടത്തിക്കൊവ്വല്‍ ബദ്‌രിയ്യ റിലീഫ് സെല്ലിന്റെ 2023,
2025വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു. പ്രസിഡന്റായി കെ കെ അബ്ദുള്ളയെയും സെക്രട്ടറിയായി എ പി ഫിറോസിനെയും ട്രഷററായി ബി മുസ്തഫയെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാര്‍: ഇബ്രാഹിം കെ വി, ഇബ്രാഹിം കെ എന്‍. ജോയിന്റ് സെക്രട്ടറിമാര്‍: കാദര്‍ ബി, ഫവാസ് പി കെ. പ്രവര്‍ത്തക സമിതി അംഗങ്ങള്‍: പി പി മൊയ്തീന്‍, ബി പി മൊയ്തീന്‍, പി പി സുബൈര്‍, പി വി മുഹമ്മദ് കുഞ്ഞി, കെ പി ഉമ്മര്‍, കെ പി സലാഹു, ടി ശമ്മാസ്, കെ പി ശഹബ്, പി പി റഈസ്, പി പി സമീര്‍, കെ കെ സാഹിദ്, ഒ റംനാസ്, സി പി ജാസി, ടി മഷൂദ്.
മടത്തിക്കൊവ്വല്‍, നാറാത്ത് ഭാഗങ്ങളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും വില്‍പ്പനയ്ക്കുമെതിരേ ശക്തമായ നടപടിയും ബോധവല്‍ക്കരണവും നടത്താന്‍ യോഗം പ്രമേയം പാസ്സാക്കി. രാത്രികാലങ്ങളില്‍ ഇതര പ്രദേശത്തുനിന്നെത്തുന്ന വാഹനങ്ങളില്‍ ലഹരി സംഘങ്ങള്‍ എത്തുന്നതായാണ് സംശയിക്കുന്നത്. ഇതിനെതിരേ ജനകീയ പിന്തുണയോടെ ഒറ്റക്കെട്ടായി നിരീക്ഷണം ശക്തമാക്കും. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. ജനറല്‍ ബോഡി യോഗത്തില്‍ പി വി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എ പി ഫിറോസ് സ്വാഗതം പറഞ്ഞു. ഹാഫിള് സിറാജ് അസ് അദി യോഗം നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഗാന്ധിജയന്തി ആഘോഷം