കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വർണ്ണം പിടികൂടി.
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വർണ്ണം പിടികൂടി. 64 ലക്ഷം രൂപ വരുന്ന 1048 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കാസര്‍കോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിത്താണ് പിടിയിൽ ആയത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി വി ജയകാന്ത്, അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, എസ് ഗീതാകുമാരി, ജെ വില്യംസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വർണം പിടിച്ചത്.
ഇന്നലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടിയിരുന്നു. യുവതി അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശികളായ നഫീസത്ത് സല്‍മ, അബ്ദുള്‍ റഷീദ് എന്നിവരില്‍ നിന്നാണ് 1.53 കോടി രൂപ വരുന്ന 2497 ഗ്രാം സ്വര്‍ണം ഡിആര്‍ഐയും കസ്റ്റംസും ചേർന്ന് പിടികൂടിയത്.



Click To Comment