പോലീസ് പെന്‍ഷനേഴ്‌സ് കുടുംബസംഗമം
പയ്യന്നൂര്‍:കേരള സ്‌റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പയ്യന്നൂര്‍ യൂണിറ്റ് കുടുംബ സംഗമം നടന്നു..പയ്യന്നൂര്‍ ടോപ്‌ഫോം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂർവിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് മുഖ്യ പ്രഭാഷണം നടത്തി.
പ്രസിഡന്റ് പി.വി.ശിവദാസന്‍ അധ്യക്ഷത വഹിച്ചു. കേരള പോലീസിലെ മുന്‍ ഫുട്‌ബോള്‍ താരവും സ്വന്തം സ്ഥലം കുട്ടികള്‍ക്ക് ഫുട്ബോൾ കളിക്കാനായി വിട്ടുകൊടുത്ത് കായിക പ്രേമികളെ വളര്‍ത്താനായി പ്രോത്സാഹനവും നല്‍കുന്ന റിട്ട.എസ്‌ഐ കരിവെള്ളൂർ പെരളത്തെ ടി.ഭാസ്‌കരനെ ചടങ്ങിൽ ആദരിച്ചു. പയ്യന്നൂർ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രൻ, സംഘടന
ജില്ല പ്രസിഡന്റ് മുയ്യം രാഘവന്‍, സംസ്ഥാന പ്രസിഡന്റ് പി.ബാലന്‍, ജില്ലാ സെക്രട്ടറി എം.ജി.ജോസഫ്, ഇ.രവീന്ദ്രന്‍, ടി.പി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.വിനീഷ് പ്രസന്നന്റെ വണ്‍മാന്‍ഷോയും സംഘടനാ കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.


