കൊളച്ചേരി പ്രീമിയർ ഫുട്ബോൾ ലീഗിന്റെ കാലാശപ്പോര് നാളെ.
27 ദിവസമായി കൊളച്ചേരി തവളപ്പാറ മിനി സ്റ്റേഡിയത്തിൽ നടന്ന് വരുന്ന kpl. കൊളച്ചേരി പ്രീമിയർ ഫുട്ബോൾ ലീഗ് സീസൺ 12 ന്റെ ഫൈനൽ മത്സരം നാളെ ബുധൻ വൈകുന്നേരം 5.30 ണ് തവളപ്പാറ മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
മെയ് 5 ന് 10 ടീമുകളായി ആരംഭിച്ച മത്സരത്തിൽ ഓലാസ് കൊളച്ചേരിയെ പരാജയപ്പെടുത്തി വൺ ആർ fc നൂഞ്ഞേരിയും ബെറ്റലിയൻസ് fc കയ്യംകോടിനെ പരാജയപ്പെടുത്തി മക്ക ഹൈപ്പർ മാർക്കറ്റ് മയ്യിലുമാണ് ഫൈനലിൽ യോഗ്യത നേടിയത്. മൂസാൻ കുട്ടി അഭിലാഷ് ap പവിത്രൻ മാസ്റ്റർ ചോയ്യാപ്പറത്ത് പാർവതി സ്മാരക ട്രോഫിക്കും സിദ്രാ മാർബിൾസ് കണ്ണാടിപ്പറമ്പ് നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും എസ്റ്റാടിയോ സ്പോർട്സ് ഹബ് കമ്പിൽ നൽകുന്ന റന്നേഴ്സ് ട്രോഫിക്കും ഒരുലക്ഷത്തി പത്തായിരം രൂപ പ്രൈസ് മണിക്കും വേണ്ടിയാണ് മത്സരം…


