ഇന്ന് വൈദ്യുതി മുടങ്ങും
എൽ.ടി ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ മയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണോത്ത് മുക്ക്, കുറുവോട്ടൂമൂല ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (മെയ് 30) രാവിലെ 8 മണി മുതൽ വൈകുന്നേരം 3 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
എൽ.ടി ലൈനുകളിൽ സ്പേസറിടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ വൈകുന്നേരം 3 മണി വരെ മയ്യിൽ സെക്ഷൻ പരിധിയിൽ വരുന്ന ശാസ്ത്രി പീടിക, കുഞ്ഞി മൊയ്‌തീൻ പീടിക ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
എൽ.ടി ടച്ചിങ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ 10 മണി വരെ ചാലോട് സെക്ഷൻ പരിധിയിൽ വരുന്ന ചോല ട്രാൻസ്ഫോമർ പരിധിയിലും 10 മണി മുതൽ 2 മണി വരെ വെള്ളവിൽ പീടിക ട്രാൻസ്‌ഫോർമർ പരിധിയിലും ഭാഗികമായി വൈദ്യുതി മുടങ്ങും.
നായ്ക്കാലിയിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനായുള്ള വർക്ക് നടക്കുന്നതിനാൽ നാളെ ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 5.30 വരെ പാളാട് ട്രാൻസ്ഫോമറിൽ നിന്നും പാളാട് സ്കൂൾ ഭാഗത്തേക്ക് പോകുന്ന ത്രീ ഫേസ് ലൈനിൽ വൈദ്യുതി മുടങ്ങും.
കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ എസ് എൻ നഴ്‌സറി, പി വി എസ് ഫോർച്യൂൺ, ശ്രീ റോഷ് കണ്ണോത്തും ചാൽ, മടിയൻ മുക്ക്, വി പി നൗഷാദ്, ഒണ്ടേൻ പറമ്പ, ഭജനകോവിൽ, എടചൊവ്വെ പൈപ്പ് എന്നീ ഭാഗങ്ങളിൽ മെയ് 30 രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ സുനാമി, മൈതാനപ്പള്ളി, ഗ്രാമീണ ബാങ്ക്, മൈതാനപ്പള്ളി കോളനി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ മെയ് 30ന് രാവിലെ എട്ട് മണി മുതൽ 11 മണി വരെയും തയ്യിൽ, ശാന്തിമൈതാനം, സ്റ്റാർസി, ബി എസ് എൻ എൽ, നീർച്ചാൽ പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും ആനയിടുക്ക്, കൊച്ചിപ്പള്ളി, സിറ്റിസെന്റർ, വിക്ടറി ഐസ് പ്ലാന്റ്, ഷാജി ഐസ് പ്ലാന്റ്, അൽനൂർ കോംപ്ലക്സ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഉച്ചക്ക് 11 മണി മുതൽ 2.30 വരെയും ഖിദ്മ, മൊയിദീൻ പള്ളി, ഹാർബർ, മോഡേൺ, ഐഡിയ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഉച്ചക്ക് 12 മണി മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കനാൽപാലം ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് 30 രാവിലെ എട്ട് മുതൽ 10 മണി വരെയും വലിയന്നൂർ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ 12 വരെയും കാമറിൻ ട്രാൻസ്‌ഫോർമർ പരിധിയിൽ 11 മണി മുതൽ ഉച്ചക്ക് മൂന്ന് മണി വരെയും കൈപ്പക്കയിൽമൊട്ട, കൈപ്പക്കയിൽ മൊട്ട പള്ളി, കോയ്യോട്ട് പാലം, ചെമ്മാടം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ വെളിയനാട് ,കരയത്തുംചാൽ, ഞണ്ണമല എന്നിവിടങ്ങളിൽ മെയ് 30ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ജയജ്യോതി, പന്നിയോട്ട്മൂല, വാസുപീടിക, എസ് ഇ എസ് കോളേജ്, ചുണ്ടക്കുന്ന് എന്നിവിടങ്ങളിൽ മെയ് 30ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ തോക്കാട്, എടോളി, പച്ചാണി കൂത്തമ്പലം എന്നിവിടങ്ങളിൽ മെയ് 30ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


