കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 11.285 കിലോ കഞ്ചാവ് കൈവശം വച്ചു കടത്തി കൊണ്ട് വന്നതിന് രണ്ടു പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചിറയിൻകീഴ് കിളിമാനൂർ വട്ടപ്പച്ച അസീം മൻസിലിൽ എസ്.അസീം (25), കൊട്ടാരക്കര കടക്കൽ ആയന്തകുഴി ജിഷ്ണു ഭവനിൽ ജെ. ജിഷ്ണു (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റഫോമിൽ നിന്നാണ് അറസ്റ്റ്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ജിഷ്ണുവിന്റെ പേരിൽ നിലവിൽ രണ്ട് എൻഡിപിഎസ് കേസുകൾ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ ഉണ്ട്. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 5 ലക്ഷം രൂപ വിലവരും. ഒറീസയിൽ നിന്നും കൊണ്ട് വന്നു വിവിധ സ്ഥലങ്ങളിൽ എത്തിക്കൽ ആണ് ഇവരുടെ ജോലി.



Click To Comment