Home KANNUR പെട്രോള്‍ പമ്പിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് കുരുവി സജു പിടിയിൽ
KANNUR - 3 days ago

പെട്രോള്‍ പമ്പിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് കുരുവി സജു പിടിയിൽ

പയ്യന്നൂര്‍: പട്ടാപ്പകൽ വ്യാപാര സ്ഥാപനങ്ങളിൽ കയറി മേശവലിപ്പിൽ നിന്നും അതി വിദഗ്ധമായി പണം കവർന്ന് രക്ഷപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ്കുരുവി സജു പയ്യന്നൂർ പോലീസിൻ്റെ പിടിയിലായി.ദിവസങ്ങൾക്ക് മുമ്പ് പട്ടാപ്പകൽ പയ്യന്നൂരിലെ രാജധാനി തിയേറ്ററിന് സമീപത്തെ പെട്രോൾ പമ്പിൽ നിന്നും കാൽ ലക്ഷം രൂപ കവർന്ന കേസിലാണ്
കുപ്രസിദ്ധ മോഷ്ടാവായ ഇരിട്ടി വള്ളിത്തോട് വിളമന സ്വദേശിയും ഇപ്പോൾ കാഞ്ഞങ്ങാട് ആവിക്കരയിലെ വാടക ക്വാർട്ടേഴ്‌സിൽ ഒളിവിൽ താമസിക്കുന്ന കുരുവി സജു എന്ന കുരുവിക്കാട്ടില്‍ സജു(41)വിനെയാണ് പയ്യന്നൂര്‍ എസ്‌.ഐ. എം.വി.ഷീജുവിൻ്റെ നേതൃത്വത്തിൽഎ.എസ്‌.ഐ പവിത്രന്‍എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ പത്തിന് പകൽ സമയത്താണ് സംഭവം പുതിയ ബസ് സ്റ്റാൻ്റിന് സമീപം രാജധാനി തിയേറ്ററിന് സമീപത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പിലാണ് മോഷണം.മാനേജരുടെ കണ്ണുവെട്ടിച്ച് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപയാണ് അതിവിദഗ്ദമായി ഇയാൾ മോഷ്ടിച്ച് കടന്നുകളഞ്ഞത്..തുടർന്ന് പെട്രോള്‍ പമ്പ് മാനേജര്‍ കുഞ്ഞിമംഗലം കണ്ടങ്കുളങ്ങരയിലെ സുകുമാരന്റെ പരാതിയില്‍ പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നു. പെട്രോൾ പമ്പിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ സൂക്ഷമായി പരിശോധിച്ചാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കങ്ങളിലാണ് പ്രതിയെ ഇന്നലെ രാത്രിയോടെ പിടികൂടിയത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്നുകോടതിയില്‍ ഹാജരാക്കും.
മാസങ്ങൾക്ക്മുമ്പ് പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപത്തെ വ്യാപാരസ്ഥാപനത്തില്‍നിന്നും പതിനായിരം രൂപമോഷ്ടിച്ചത് ഇയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു.തളിപ്പറമ്പ് ഉൾപ്പെടെകണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലായി ഇയാൾക്കെതിരെ 30 ഓളം മോഷണ കേസുകൾ നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

തളിപ്പറമ്പിലെ കെഎസ്ഇബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകം; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍