ഓട്ടോ-ടാക്സി തൊഴിലാളികൾ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.
കണ്ണൂർ : ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.
15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കണം എന്ന തീരുമാനത്തിൽ ചെറുകിട വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും 20 വർഷം വരെ കാലവധിയാക്കുക, കണ്ണൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷയ്ക്കും മിനി ടാക്സികൾക്കും പ്രവേശനം നിരോധിച്ച നടപടി പുനഃപരിശോധിക്കുക, ചെറുകിട ചരക്ക് വാഹനങ്ങൾക്ക് അമിതപിഴ ചുമത്തുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.വി. രാമചന്ദ്രൻ അധ്യക്ഷനായി. ടി.പി. ശ്രീധരൻ, പി. പുരുഷോത്തമൻ, കെ. ജയരാജ്, കെ. ബഷീർ, എ. ചന്ദ്രൻ, എ.വി. പ്രകാശൻ, എം. ചന്ദ്രൻ, മാണിക്കോത്ത് രവി, വി.കെ. ബാബുരാജ് എന്നിവർ സംസാരിച്ചു.


