Home KANNUR പോക്കറ്റടി ; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
KANNUR - 5 days ago

പോക്കറ്റടി ; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കണ്ണൂർ: ബസ് യാത്രക്കാരൻ്റെ പോക്കറ്റടിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. ഇരിക്കൂർ പെരുവളത്ത് പറമ്പ് പെരുമ്പാറയിലെ കോട്ടക്കുന്നുമ്മൽ ജാഫറിനെ (35)യാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ പി. എ .ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെ കണ്ണൂർ മേലേ ചൊവ്വയിൽ വെച്ചാണ് സംഭവം. എടക്കാട് നടാൽ സ്വദേശിനിഷ നിവാസിൽ പ്രകാശൻ നായരുടെ (57) 3000 രൂപയും എടിഎം കാർഡു മടങ്ങിയ പേഴ്സാണ് പ്രതി പോക്കറ്റടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.ബസിൽ നിന്നിറങ്ങി ചക്കരക്കൽ ഭാഗത്തേക്കുള്ള ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പോക്കറ്റടിച്ചത്. പേഴ്സ് നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതോടെ ബഹളം വെച്ചതിനെ തുടർന്ന് മറ്റു യാത്രക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് മോഷ്ടാവിനെ പിടികൂടാൻ സാധിച്ചത്.പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.2005 മുതൽ ജില്ലയിലെനിരവധി മോഷണ കേസുകളിൽ വിവിധ സ്റ്റേഷനുകളിലെ പ്രതിയാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചേലേരിയില്‍ മുദരിസായിരുന്ന അബ്ദു റഹീം മുസ്ലിയാര്‍ മരണപ്പെട്ടു