Home KANNUR പ്ലസ് ടു കണ്ണൂർ ജില്ലയിൽ 85.52 ശതമാനം വിജയം
KANNUR - 2 weeks ago

പ്ലസ് ടു കണ്ണൂർ ജില്ലയിൽ 85.52 ശതമാനം വിജയം

കണ്ണൂർ: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 85.52 ശതമാനം വിജയം. 3067 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ചട്ടുകപ്പാറ ഗവ. എച്ച്.എസ്.എസ്, ഇരിട്ടി എച്ച്.എസ്.എസ്, പരിയാരം കാരക്കുണ്ട് ഡോൺബോസ്കോ സ്പീച്ച് ആൻഡ് ഹിയറിങ് എച്ച്.എസ്.എസ് എന്നീ സ്കൂളുകൾ നൂറുശതമാനം വിജയം കരസ്ഥാക്കി. കഴിഞ്ഞ വർഷത്തെ (86.86 ശതമാനം) അപേക്ഷിച്ച് വിജയ ശതമാനത്തിൽ നേരിയ കുറവുണ്ടായെങ്കിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവരുടെ എണ്ണം വർധിച്ചു. 2536 പേർക്കാണ് കഴിഞ്ഞവർഷം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. ഇത്തവണ വിജയശതമാനത്തിൽ സംസ്ഥാനത്ത് നാലും എ പ്ലസ് നേട്ടത്തിൽ അഞ്ചാമതുമാണ് കണ്ണൂർ. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലായി 157 സ്കൂളുകളിലെ 32,107 വിദ്യാർഥികളാണ് ഇത്തവണ ഹയർ സെക്കൻഡറി പരീക്ഷക്കായി രജിസ്റ്റർ ചെയ്തത്. ഇതിൽ 31,967 വിദ്യാർഥികൾ പരീക്ഷയെഴുതിയപ്പോൾ 27,337 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ എണ്ണത്തിൽ വർധനവുണ്ടായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആയിരത്തിലേറെ പേർ ഉപരിപഠനത്തിന് അർഹത നേടി.

വി.​എ​ച്ച്.​എ​സ്.​ഇ​യി​ൽ 77.45 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 1499 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ൾ 1161 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി. ഓ​പ​ൺ സ്കൂ​ൾ ത​ല​ത്തി​ൽ 1857 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ 1805 പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ 979 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി.


54.24 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 21 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി. ഓ​പ​ൺ സ്കൂ​ൾ ത​ല​ത്തി​ൽ വി​ജ​യ​ശ​ത​മാ​നം ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കൂ​ടി​യെ​ങ്കി​ലും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു.

മാ​ഹി​യി​ൽ ആ​റു സ്കൂ​ളു​ക​ളി​ലാ​യി 782 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​പ്പോ​ൾ 638 പേ​ർ വി​ജ​യം നേ​ടി. 81.59 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 90 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഐ.ആർ.പി.സി ക്ക് ധനസഹായം നൽകി