വനിത ഹോസ്റ്റലിലേക്ക് എത്തിനോട്ടം: യുവാവ് അറസ്റ്റിൽ
തലശ്ശേരി: തലശ്ശേരി സായ് സെന്ററിന്റെ ഹോസ്റ്റലിൽ കയറി ടോർച്ചടിച്ച് എത്തിനോക്കുകയും ലൈംഗിക ചേഷ്ടകൾ കാണിച്ച് വനിത കായിക താരങ്ങളെ ശല്യം ചെയ്യുകയും ചെയ്തുവെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പുന്നോലിലെ ഷാജി നിവാസിൽ ഷാജി വില്യംസാ (42) ണ് അറസ്റ്റിലായത്. സംഭവത്തെ തുടർന്ന് പൊലീസ് ഹോസ്റ്റലിൽ നിരീക്ഷണമേർപ്പെടുത്തി. പൊലീസ് പിടിയിലായ യുവാവിനെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്.



Click To Comment