വളപട്ടണം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
പാപ്പിനിശേരി: വളപട്ടണം പാലത്തിന് സമീപത്ത് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം കാസർകോട് സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കാസർകോട് പരപ്പച്ചാലിലെ മണിപ്പുഴ വീ ട്ടിൽ എം.ജെ.അബ്രഹാം (71) ആണ് മരിച്ചത്. പുലർച്ചെ സമീപവാസികളായ മത്സ്യത്തൊഴിലാളി കളാണ് വളപട്ടണം പാലത്തിന് സമീപത്തായി മൃതദേഹം ഒഴുകുന്നത് കണ്ടെത്തിയത്.
വളപട്ടണം പോലീസെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയി ലേക്ക് മാറ്റി. കാസർകോഡ് സ്വദേശിയായ അബ്രഹാം കണ്ണൂർ പള്ളിക്കുന്ന് പൻപാറയിൽ മകനോടൊപ്പാണ് താമസിക്കുന്നത്



Click To Comment