ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറിനൂറിൽ നൂറ് നേടിയ ഏക സർക്കാർ സ്കൂൾ
മയ്യിൽ: പ്ലസ് ടു പരീക്ഷയിൽ നൂറുശതമാനം വിജയത്തിളക്കത്തിൽ ചട്ടുക പ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. ജില്ലയിൽ നൂറ് ശതമാനം വിജയം നേടിയ ഏക സർക്കാർ വിദ്യാലയമെന്ന നേട്ടവും ചട്ടുകപ്പാറക്ക് സ്വന്തമാണ്. പരീക്ഷയെഴുതിയ 130 പേരിൽ 130 പേരും വിജയം നേടി. സയൻസിൽ 20 പേർക്കും കൊമേഴ്സിൽ എട്ട് പേർക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേട്ടവുമുണ്ട്.
സ്കൂൾ പ്രവേശനം ലഭിച്ചയുടൻ വിദ്യാർഥികൾക്ക് നൽകുന്ന ചിട്ടയായ പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ പരിശീലനമാണ് നേട്ടത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ എ.വി. ജയരാജൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ‘സൈൽ പദ്ധതിയും പി.ടി.എ.യുടെ നി രന്തര ഇടപെടലുകളും ലക്ഷ്യത്തിലെത്തുന്നതിനിടയാക്കിയെന്ന് രക്ഷിതാക്കൾ പറഞ്ഞു. എസ്.എസ്.എൽ.സി. പരീക്ഷയിലും നൂറ് ശതമാനം വിജയം നേടിയിരുന്നു.


