ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം
തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പരീക്ഷാ ഫലം വിദ്യാഭ്യസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് പി.ആര്‍.ഡി ചേംബറിലാണ് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തിയത്. 82.95 ശതമാനമാണ് വിജയം. മുൻ വർഷമിത് 83.87 ശതമാനം ആയിരുന്നു
2028 സ്‌കൂളുകളിലായി ആകെ 4,32,436 വിദ്യാര്‍ഥികളാണ് (ആണ്‍കുട്ടികള്‍- 2,18,057, പെണ്‍കുട്ടികള്‍-2,14,379) പരീക്ഷയെഴുതിയത്. പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ – വിഭാഗം തിരിച്ച്;
സയന്‍സ് 1,93,544
കൊമേഴസ് 1,08,109
ഹ്യൂമാനിറ്റീസ് 74,482
ടെക്‌നിക്കല്‍ 1,753
ആര്‍ട്‌സ് -64
സ്‌കോള്‍ കേരള 34,786
പ്രൈവറ്റ് കംപാര്‍ട്ട്‌മെന്റില്‍ 19,698
പരീക്ഷാഫലം വൈകീട്ട് 04.00 മണി മുതല്‍ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ലഭ്യമാകും
ഹയർസെക്കണ്ടറി പരീക്ഷാ ഫലം അറിയാൻ
WWW.RESULTS.KITE.KERALA.GOV.IN എന്നീ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും. SAPHALAM 2023, iExaMS – Kerala, PRD Live തുടങ്ങിയ മൊബൈൽ ആപ്പുകളിലാണ് ഫലം ലഭ്യമാകുന്നത്.


