എസ്.എസ്.എൽ.സിയിൽ നൂറുമേനി കൊയ്ത കമ്പിൽ സ്കൂളിന് എം.എസ്.എഫിന്റെ സ്നേഹോപഹാരം കൈമാറി
കമ്പിൽ: 2022-23 എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി കൊയ്ത കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിന് എം.എസ്.എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം. എം.എസ്.എഫ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആരിഫ് പാമ്പുരുത്തി സ്കൂൾ പ്രധാനാധ്യാപിക ശ്രീജ ടീച്ചർക്ക് ഉപഹാരം കൈമാറി. പ്രസ്തുത പരിപാടിയിൽ സ്കൂൾ പി.ടി.എ അംഗങ്ങളായ കെ.കെ.പി സലാം, എം.കെ മൊയ്തു ഹാജി, സി.പി നിസാർ, ഉമ്മർ മൗലവി എന്നിവരും എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ റാസിം, ഫവാസ്, നാസിം, സാലിം തുടങ്ങിയവരും സംബന്ധിച്ചു.



Click To Comment