ജാമിഅഃ ഹംദര്‍ദ് കണ്ണൂര്‍ ക്യാംപസില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: ഡല്‍ഹി ആസ്ഥാനമായ ജാമിഅഃ ഹംദര്‍ദ് സർവ്വകലാശാലയുടെ കണ്ണൂര്‍ ക്യാംപസില്‍ നടത്തപ്പെടുന്ന വിവിധ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ ഇംഗ്ലീഷ്, ബി.ബി.എ, ബി.സി.എ, ബി.എസ്.സി സെെക്കോളജി, ബി.കോം കംപ്യൂട്ടർ അപ്ലിക്കേഷന്‍, ബി.കോം ഫിനാന്‍സ് എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 55 ശതമാനം മാര്‍ക്കോടെ പ്ലസ് ടു/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 15 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറം കണ്ണൂര്‍ സിറ്റിയിലെ ക്യാംപസ് ഓഫീസില്‍ ലഭ്യമാണ്. രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് ഓഫീസ് പ്രവർത്തന സമയം.
● കൂടുതൽ വിവരങ്ങൾക്ക്:
ഫോണ്‍: 0497 2732922, 9744669736, 9995609233.



Click To Comment