മികവ് തെളിയിച്ച് റിൻഷ ഷെറിൻ
കണ്ണാടിപ്പറമ്പ്: കണ്ണൂർ യൂണിവേ്സിറ്റി ബി.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി ഒന്നാംവർഷ പരീക്ഷയിൽ യൂണിവേഴ്സിറ്റി ടോപ്പർ ആയി കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥിനി റിൻഷാ ഷെറിൻ മികവ് തെളിയിച്ചു. നൂഞ്ഞേരി സ്വദേശികളായ അയ്യൂബ് സാബിറ ദമ്പതികളുടെ മകളാണ് റിൻഷാ ഷെറിൻ. പ്ലസ് ടു പരീക്ഷയിൽ ബയോളജി സയൻസിൽ ഉന്നത വിജയം നേടിയാണ് റിൻഷ കണ്ണൂർ യൂണിവേഴ്സിറ്റി ഉപരിപഠനത്തിന് എത്തിയത്.
ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സ് ഏർപ്പെടുത്തിയ ആദരിക്കൽ ചടങ്ങിൽ ഹസനത്ത് ഖത്തർ കമ്മിറ്റി പ്രസിഡണ്ട് അബ്ദു പാപ്പിനിശ്ശേരി വിദ്യാർഥിനിക്ക് ഉപഹാരം നൽകി. ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ, മുഹമ്മദലി ആറാം പീടിക, എടി മുസ്തഫ ഹാജി, എൻ. എൻ ശരീഫ് മാസ്റ്റർ , കെ പി അബൂബക്കർ ഹാജി, എം വി ഹുസൈൻ, നജ്മുദ്ദീൻ മാലോട്ട്, ടിവി ഉഷ, താജുദ്ദീൻ വാഫി, മുഹമ്മദ് കുഞ്ഞി മാസ്റ്റർ സംബന്ധിച്ചു.


