കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബൈ വിമാനത്താവളത്തിൽ മരണപ്പെട്ടു
കണ്ണൂർ : കണ്ണൂർ സ്വദേശിയായ വ്യവസായി ഹൃദയാഘാതത്തെ തുടർന്ന് ദുബൈ വിമാനത്താവളത്തിൽ മരിച്ചു. കണ്ണൂർ തളാപ്പ് ജോൺ മിൽ കരിമ്പ് ഗവേഷണ കേന്ദ്രത്തിനു സമീപത്തെ മസ്ഹറിൽ കെ.ടി.പി മഹമൂദ് ഹാജി (67) യാണ് മരിച്ചത്. ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് ദുബൈയിലുള്ള മക്കളുടെ അടുത്തേക്ക് തിരിച്ചതായിരുന്നു. വിമാനത്തിൽ നിന്ന് അസ്വസ്ഥത അനുഭവപ്പെട്ട മഹമൂദ് ഹാജിയെ ഇന്ത്യൻ സമയം വൈകുന്നേരം നാലോടെ ദുബൈയിൽ വിമാനമിറങ്ങിയ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഹമൂദ് ഹാജിയുടെ ഭാര്യയും മക്കളും ബുധനാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്കു തിരിച്ചിരുന്നു. ചെറുകുന്നിലെ പരേതരായ ഇ.ടി.പി അസൈനാറുടെയും നബീസയുടെയും മകനായ മഹമൂദ്ഹാജിക്ക് കണ്ണൂരിലും ഗൾഫിലും ബിസിനസുണ്ട്. തെക്കി ബസാർ ജുമാ മസ്ജിദ് കമ്മിറ്റി അംഗമാണ്.
ഭാര്യ : കെ.പി ജമീല.
മക്കൾ: റിഫാസ്, റിയാദ, റിസ്വാൻ, റമീസ്. മരുമക്കൾ : ഡോ.അഫ്സൽ (ദുബൈ), അസീഫ, മിർസാന.
സഹോദരങ്ങൾ : കെ.ടി.പി മുസ്തഫ ഹാജി (ചെറുകുന്ന് മഹല്ല് പ്രസിഡന്റ്), സഹീദ്, ഖദീജ, സൗദ.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിച്ച് ചെറുകുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.