Home NARTH LOCAL-NEWS KOLACHERI OBIT യുവാവിനെ കൊളച്ചേരി പെട്രോൾ പമ്പിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
OBIT - 6 days ago

യുവാവിനെ കൊളച്ചേരി പെട്രോൾ പമ്പിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊളച്ചേരി : യുവാവിനെ പെട്രോൾ പമ്പിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മാണിയൂർ കൊളച്ചേരി കോളനിയിലെ നിർമ്മാണ തൊഴിലാളി പനയൻ ഹൗസിൽ സുഭാഷിനെ (45)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി 9:30 മണിയോടെ സമീപത്തെ പെട്രോൾ പമ്പിനടുത്ത കടയുടെ കോണിയുടെ കമ്പിയിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരാണ് മയ്യിൽ പോലീസിൽ വിവരമറിയിച്ചത്.കൊളച്ചേരിയിലെ പരേതരായ കുമാരൻ- കല്യാണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഓമന, സുധാകരൻ, സുധീർ. മയ്യിൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ