മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് കാറിന് തീപിടിച്ചു
പഴയങ്ങാടി:ബസ് സ്റ്റാൻഡിനു സമീപം നിർത്തിയിട്ട കാറിനുള്ളിൽ വെച്ച മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് തീപ്പിടിത്തമുണ്ടായി. ഉടൻ നാട്ടുകാർ ഇടപെട്ട് തീയണച്ച് ബാറ്ററി കാറിൽനിന്ന് പുറത്തേക്ക് എറിഞ്ഞതിനാൽ കൂടുതൽ അപായമുണ്ടായില്ല. കാറിന്റെ മുൻസീറ്റ് കത്തി. െഎ ഫോണിന്റെ കേടായ ബാറ്ററി സീറ്റിൽ അഴിച്ചുവെച്ച് ഉടമ ചെറുകുന്ന് സ്വദേശി നിജിനാസ് കടയിൽനിന്ന് പുതിയ ബാറ്ററി വാങ്ങി വന്നപ്പോഴാണ് തീ പടരുന്നത് കണ്ടത്. കടുത്ത ചൂടിൽ ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.



Click To Comment