നിർമാണത്തൊഴിലാളികൾ പ്രതിഷേധിച്ചു
കണ്ണൂർ : നിർമാണത്തൊഴിലാളികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് നിർമാണത്തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യ സമിതിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി.
നിർമാണസാമഗ്രികളുടെ വിലവർധന തടയുക, മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, നഷ്ടപ്പെട്ട സർവീസ് പെൻഷൻ, ഗ്രാറ്റ്വിറ്റി തുടങ്ങിയവ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ധർണയിൽ ഉന്നയിച്ചു.
കളക്ടറേറ്റിന് മുന്നിൽ നടന്ന ധർണ എ.ഐ.സി.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി വി.വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിർമാണത്തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി ജില്ലാ ചെയർമാൻ എം.കെ.കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. സി.എ.അജീർ മുഖ്യപ്രഭാഷണം നടത്തി. സി.ടി.കുമാരൻ, പി.പി.അബൂബക്കർ, പി.വി.അശോകൻ, എം.കെ.ജയരാജൻ, ദിനേശ് ബാബു പാനുണ്ട, കെ.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. എച്ച്.എം.എസ്., ആർ.എൻ.ടി.യു., ടി.യു.സി.ഐ., എ.ഐ.സി.ടി.യു, എ.കെ.എ.എസ്.ഡബ്ല്യു.യു. എന്നീ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.


