എസ്എസ്എൽസി വിജയികളെ അനുമോദിച്ചു.
കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂളിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സ്വീകരണവും നടന്നു.
നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രമേശൻ കെ ഉദ്ഘാടനം ചെയ്തു. സ്കൂളിൽനിന്ന് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 13 വിദ്യാർത്ഥികളെയും യൂണിവേഴ്സിറ്റി ടോപ്പർ ആയ സ്കൂൾ പൂർവ വിദ്യാർത്ഥിനി റിംഷ ഷെറിനെയും ആദരിച്ചു.
വിദ്യാർഥികൾക്കും അധ്യാപകർക്കും ഉള്ള ക്യാഷ് അവാർഡ് ദാനവും അദ്ദേഹം നിർവഹിച്ചു.
ചടങ്ങിൽ ദാറുൽ ഹസനാത്ത് ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റഷീദ ടി, ഗ്രാമപഞ്ചായത്ത് മെമ്പർ മുഹമ്മദലി ആറാം പീടിക, എ ടി മുസ്തഫ ഹാജി, കെ പി അബൂബക്കർ ഹാജി, നജുമുദ്ധീൻ മാലോട്ട്, സ്കൂൾ പ്രിൻസിപ്പൽ ഉഷ ടി വി, ഡോ: താജുദ്ദീൻ വാഫി, എം വി ഹുസൈൻ , മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ലത്തീഫ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു. ഹസ്നവി മുബാറക് ഹുദവി സ്വാഗതവും അയ്യൂബ് മാസ്റ്റർ നന്ദിയും പറഞ്ഞു.


