Home KANNUR കെ.എം. ഷാജിക്ക് ആശ്വാസം: അനധികൃത സ്വത്ത് സമ്പാദന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു
KANNUR - 6 days ago

കെ.എം. ഷാജിക്ക് ആശ്വാസം: അനധികൃത സ്വത്ത് സമ്പാദന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്ക് താൽകാലികാശ്വാസം. ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് കേസ് സ്റ്റേ ചെയ്തത്. കേസ് റദ്ദാക്കണെന്ന് ആവശ്യപ്പെട്ട് കെഎം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കേസില്‍ തനിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് നിയമവിരുദ്ധമായിട്ടാണെന്നായിരുന്നു ഷാജിയുടെ വാദം. കേസ് സ്‌റ്റേ ചെയ്ത കോടതി ഷാജിയുടെ ഹര്‍ജി മൂന്ന് മാസത്തിനുശേഷം വീണ്ടും പരിഗണിക്കും.

ഷാജിക്കെതിരായ മറ്റൊരു വിജിലന്‍സ് കേസ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലൊണ് മറ്റൊരു വിജിലന്‍സ് കേസിലും ഷാജിക്ക് താത്ക്കാലിക ആശ്വാസമായി കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.