കണ്ണൂർ ചെറുപുഴയിൽ ഒരു വീട്ടില്‍ അഞ്ച് പേര്‍ മരിച്ച നിലയില്‍
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ പാടിച്ചാലിലാണ് സംഭവം ഉണ്ടായത്. ഷാജി – ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചതാണെന്ന് പൊലീസ് പറയുന്നു. കുട്ടികളായ സൂരജ് (12),സുജിൻ (10),സുരഭി (8) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയും ഷാജിയും രണ്ടാഴ്ച മുമ്പാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ 16 നായിരുന്നു ഇവരുടെ വിവാഹം. കുട്ടികളെ സ്റ്റെയര്‍കേസിൽ കെട്ടിതൂക്കിയ കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ശ്രീജയുടെ ആദ്യ വിവാഹബന്ധത്തിലെ മക്കളാണ് മരിച്ചത്.
ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചാതാണെന്ന് പൊലീസ് പറയുന്നു. കുട്ടികളെ സ്റ്റെയർകേസിൽ കെട്ടിതൂക്കി കൊലപ്പെയെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ശ്രീജയെയും ഷാജിയെയും ഒരേ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. വാതിൽ തുറക്കാതായതോടെ നാട്ടുകാരാണ് ആദ്യം ശ്രദ്ധിച്ചത്. വാതിൽ തള്ളിത്തുറന്നപ്പോളാണ് കുട്ടികളെയും ദമ്പതികളെയും കണ്ടത്. കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഷാജിക്ക് ആദ്യഭാര്യയിൽ രണ്ട് കുട്ടികളുണ്ട്. അതേസമയം, ഷാജി ആദ്യഭാര്യയെ നിയമപരമായി വിവാഹമോചനം നടത്തിയിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


