Home KANNUR കണ്ണാടിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
KANNUR - 7 days ago

കണ്ണാടിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

കണ്ണാടിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വി ജയൻ നിർവഹിച്ചു. അക്കാദമിക് ബ്ലോക്ക്, അടുക്കള, ഭക്ഷണ ശാല, കംപ്യൂട്ടർ ലാബ്, ലൈബ്ര റിഹാൾ എന്നിവയുടെ ഉദ്ഘാ നങ്ങളാണ് നടന്നത്. കെ.വി. സുമേഷ് എം.എൽ.എ. ശിലാഫ ലകം അനാവരണം ചെയ്തു.

നാറാത്ത് പഞ്ചായത്ത് പ്രസി ഡന്റ് കെ. രമേശൻ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ.ബൈജു, പ്രിൻസിപ്പൽ ഇ. രാധാകൃഷ്ണൻ, കെ.താഹിറ, കെ .എൻ. മുസ്തഫ, കാണി കൃഷ്ണൻ, പി.വി.അബ്ദുല്ല, എം .പ്രജിത്ത്, പി.ടി.രത്നാകരൻ, ടി.ഒ.മുരളീധരൻ എന്നിവർ സംസാരിച്ചു.

97 പുതിയ സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു

കേരള വികസനത്തിൽ കിഫ്ബിയുടെ കൈയ്യൊപ്പ് പതിഞ്ഞു: മുഖ്യമന്ത്രി

വിദ്യാഭ്യാസ മേഖലയുൾപ്പെടെ കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ കിഫ്ബി യുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളം കർമ്മപദ്ധതി രണ്ട് വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാൻ ഫണ്ട്, മറ്റ് ഫണ്ടുകൾ എന്നിവ ഉപയോഗിച്ച് സംസ്ഥാനത്ത് പുതുതായി നിർമ്മിച്ച 97 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ഏഴ് വർഷത്തെ കണക്കെടുത്താൽ കേരളത്തിൽ 80,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബി സംസ്ഥാനത്ത് നടത്തിയത്. വിദ്യാഭ്യാസ മേഖലയിൽ വിനിയോഗിച്ച 3800 കോടി രൂപയിൽ 2300 കോടി രൂപ കിഫ്ബി മുഖേനയാണ് ലഭ്യമാക്കിയത്. 1500 കോടി രൂപ പ്ലാൻ ഫണ്ട് വഴി ലഭ്യമാക്കി. 2300 സ്‌കൂളുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ദേശീയപാത വികസനത്തിനായി സ്ഥലമെടുപ്പിന് 5,500 കോടി രൂപയാണ് കിഫ്ബി വഴി ലഭ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധ്യയന വർഷാരംഭത്തിന് മുന്നോടിയായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. നിശ്ചിത എണ്ണം കുട്ടികൾക്ക് മെന്ററായി ഒരു ടീച്ചർ ഉണ്ടാവണം. കുട്ടികൾ ലഹരിക്കടിപ്പെടുന്നത് ആ ഒരു കുടുംബത്തിന്റെ മാത്രം പ്രശ്‌നമല്ല നാടിന്റെ ഭാവിയുടെ പ്രശ്‌നമാണെന്ന് കാണാൻ കഴിയണം. എല്ലാതരം ആളുകളും കയറി വരേണ്ട ഇടമായി സ്‌കൂളുകളെ മാറ്റേണ്ടതില്ല. ലഹരി മാഫിയക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊലീസും ജാഗ്രത പാലിക്കണം-മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനതലത്തിൽ മൂന്ന് ടിങ്കറിംഗ് ലാബുകളുടെ ഉദ്ഘാടനവും 12 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടലും മുഖ്യമന്ത്രി നിർവ്വഹിച്ചു.
മുഴപ്പിലങ്ങാട് ജിഎച്ച്എച്ച്എസിൽ പുതുതായി നിർമ്മിച്ച മൂന്നുനില കെട്ടിടവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനം ചെയ്ത 97 സ്‌കൂൾ കെട്ടിടങ്ങളിൽ കിഫ്ബിയുടെ അഞ്ച് കോടി ധനസഹായത്തോടെയുള്ള ഒരു സ്‌കൂൾ കെട്ടിടവും മൂന്ന് കോടി ധനസഹായത്തോടെയുള്ള 12 സ്‌കൂൾ കെട്ടിടങ്ങളും ഒരു കോടി ധനസഹായത്തോടെയുള്ള 48 സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ ഫണ്ടും മറ്റ് ഫണ്ടുകളും പ്രയോജനപ്പെടുത്തിയുള്ള 36 സ്‌കൂൾ കെട്ടിടങ്ങളും ഉൾപ്പെടുന്നു.
ഇതിൽ കണ്ണൂർ ജില്ലയിൽ മൂന്ന് കോടി കിഫ്ബി ധനസഹായത്തോടെ നിർമ്മിച്ച കണ്ണാടിപ്പറമ്പ് ജിഎച്ച്എസ്എസ്, ഒരു കോടി ധനസഹായത്തോടെ നിർമ്മിച്ച ജിവിഎച്ച്എസ്എസ് കാർത്തികപുരം, പ്ലാൻഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവയിൽ നിർമ്മിച്ച ജിഎച്ച്എസ്എസ് ആറളം ഫാം, ജിയുപിഎസ് വയക്കര, ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട്, ജിഎച്ച്എസ്എസ് പാലയാട്, ജിഎൽപിഎസ് നരിക്കോട് മല എന്നിവ ഉൾപ്പെടുന്നു.
പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇന്ത്യക്ക് തന്നെ മാതൃകയാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല. കൃത്യമായ ആസൂത്രണമാണ് ഇതിന് കാരണം. ഭൗതികമായ വികസനത്തിനൊപ്പം അക്കാദമികമായ വികസനവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്-അദ്ദേഹം പറഞ്ഞു. കുട്ടികളുടെ അഭ്യർത്ഥന മാനിച്ച് മുഴപ്പിലങ്ങാട് ജിഎച്ച്എച്ച്എസിൽ ലിറ്റിൽ കൈറ്റ്‌സ് യൂനിറ്റ് അനുവദിച്ചതായി മന്ത്രി ശിവൻകുട്ടി അറിയിച്ചു.
ഡോ. വി ശിവദാസൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സജിത, മുൻ എംഎൽഎ എം വി ജയരാജൻ, കൈറ്റ് സിഇഒ അൻവർ സാദത്ത്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, മുൻ എംപി കെ കെ രാഗേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കോങ്കി രവീന്ദ്രൻ, കെ വി ബിജു, ബ്ലോക്ക് പഞ്ചായത്തംഗം ടി വി റോജ, ഗ്രാമ പഞ്ചായത്തംഗം കെ ലക്ഷ്മി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, എഡിപിഐ സി എ സന്തോഷ്,  ഡോ സി രാമകൃഷ്ണൻ, ഡി ഡി ഇ വി എ ശശീന്ദ്രവ്യാസ്, ആർ ഡി ഡി കെ എച്ച് സാജൻ, എ ഡി ഉദയകുമാരി, ഡയറ്റ് പ്രിൻസിപ്പൽ പി വി പ്രേമരാജൻ, എസ് എസ് കെ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ഇ സി വിനോദ് എന്നിവർ പങ്കെടുത്തു. പി ടി എ പ്രസിഡണ്ട് ടി പ്രജീഷ്, സ്‌കൂൾ പ്രിൻസിപ്പൽ എൻ സജീവൻ, ഹെഡ്മിസ്ട്രസ് കെ ശൈലജ എന്നിവർ മുഖ്യമന്ത്രിയ്ക്ക് ഉപഹാരം നൽകി.
സംസ്ഥാനത്തെ മറ്റിടങ്ങളിൽ തൽസമയം നടന്ന പരിപാടികളിൽ മന്ത്രിമാരായ കെ രാജൻ, കെ കൃഷ്ണൻകുട്ടി, ആൻറണി രാജു, വി അബ്ദുറഹ്മാൻ, ജി ആർ അനിൽ, കെ എൻ ബാലഗോപാൽ, ഡോ ആർ ബിന്ദു, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ വിശിഷ്ടാതിഥികളായി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.