വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ്
മാങ്ങാട്ടുപ്പറമ്പ് :കേരളാ പോലീസ് അസോസിയേഷൻ ,കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ നിന്നും മെയ് മാസം വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള യാത്രയയപ്പ് ചടങ്ങ് മാങ്ങാട്ടുപറമ്പ് ജില്ലാ ആസ്ഥാനത്ത് വെച്ച് നടന്നു. റൂറൽ
ജില്ലാ പോലീസ് മേധാവി എം. ഹേമലത ഐ .പി. എസ് ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി.
കെ.പി.എ.ജില്ല പ്രസിഡണ്ട് എം.കെ.സാഹിദ അധ്യക്ഷത വഹിച്ചു.
അഡീഷണൽ എസ്പി .എ. ജെ. ബാബു ,ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി രഞ്ജിത്ത് തളിപ്പറമ്പ് ഡിവൈഎസ്പി എം പി വിനോദ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി രമേശൻ വെള്ളോറ, കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി കെ. പ്രിയേഷ് പെൻഷൻ അസോസിയേഷൻ മേഖല സെക്രട്ടറി ഇ വി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു കേരള പോലീസ് ഓഫീസർ അസോസിയേഷൻ ജില്ലാ സെക്രട്ടറി അനീഷ് കെ പി സ്വാഗതവും ഒതേനൻ എം നന്ദിയും പറഞ്ഞു.


