മയ്യിൽ വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ ആൾ അറസ്റ്റിൽ
മയ്യിൽ : വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ ആൾ അറസ്റ്റിൽ .ഇരുവപ്പുഴനമ്പ്രം സ്വദേശി പവന്നൂർമൊട്ട താമസിക്കുന്ന കുഞ്ഞമ്പു( 58 ) ആണ് അറസ്റ്റിലായത്. കണ്ണൂർ എക്സ്സൈസ് എൻഫോഴ്‌സ് മെന്റ് & ആന്റി നർകോടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി. പി ജനാർദ്ദന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മയ്യിൽ പവന്നൂർമൊട്ടയിലെ വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്. റെയ്ഡിൽ പ്രിവന്റ്റീവ് ഓഫീസർ ഷിബു കെ. സി, പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് പുരുഷോത്തമൻ. സി, സിവിൽ എക്സ്സൈസ് ഓഫീസർമാരായ സുജിത്ത്.ഇ , ശരത്. പി. ടി, വനിത സിവിൽ എക്സ്സൈസ് ഓഫീസർ ഷൈന. വി കെ എക്സ്സൈസ് ഡ്രൈവർ സജീഷ്. പി. എന്നിവർ ഉണ്ടായിരുന്നു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു


