ക്ഷേത്ര ഭണ്ഡാരങ്ങൾ കവർന്നു.
കണ്ണപുരം.: ക്ഷേത്ര ഭണ്ഡാരങ്ങൾ മോഷ്ടാക്കൾ കവർന്നു.ചെറുകുന്ന് ഒത യന്മാടം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളാണ് കവർന്നത്.
ക്ഷേത്രത്തിനകത്തേ രണ്ട് ചെറിയ സ്റ്റീൽ ഭണ്ഡാരങ്ങളിലെകാണിക്കയാണ് കവർന്നത്.
കഴിഞ്ഞ ദിവസം പുലർച്ചയോടെ അടിച്ചു തളിക്കും വിളക്ക് വെക്കാനും എത്തിയ ക്ഷേത്രേശന്മാരാണ് ഭണ്ഡാരങ്ങൾ കുത്തിതുറന്ന നിലയിൽ കണ്ടത്.തുടർന്ന് ക്ഷേത്ര ജീവനക്കാരെയും പോലീസിലും വിവരമറിയി ക്കുകയായിരുന്നു.
ക്ഷേത്രകിണറിൽ നിന്ന വെള്ളം കോരുന്ന കയർ ഉപയോഗിച്ച് ഇരുമ്പ് ഗ്രില്ലിൻ്റെ ഇടയിലൂടെ ഭണ്ഡാരത്തിൽ കുരുക്കിട്ടശേഷം വലിച്ച് പുറത്തെത്തിച്ചാണ് മോഷണം നടത്തിയതെന്ന് സ്ഥലത്തെത്തിയ പോലീസ് കണ്ടെത്തി.പുറത്തേ ഭണ്ഡാരം തകർത്തെങ്കിലും പണമെടുക്കാൻ സാധിക്കാത്തതിനാൽ മോഷ്ടാവ് ശ്രമം ഉപേക്ഷിക്കുകയായിരുന്നു വിവരമറിഞ്ഞ്.കണ്ണപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


