ബൈക്ക് മോഷണ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ
കണ്ണൂർ : അപ്പാർട്ട്മെൻ്റിൽ പാർക്ക് ചെയ്ത ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ താഴെത്തെരു റെയിൽവെ കട്ടിംങ്ങിന് സമീപത്തെ വി.അജാസ് (36), താണ കണ്ണൂർക്കര സൗമ്യ ക്വാട്ടേർസിലെ ആർ.മുനവീർ (23) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി എ .ബിനു മോഹൻ്റെ നേതൃത്വത്തിൽ എ.എസ്.ഐ.രഞ്ജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്, ഷൈജു,സിവിൽ പോലീസ് ഓഫീസർമാരായ നാസർ, വി.സി ഷിനോജ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇക്കഴിഞ്ഞ 18 നാണ്
കക്കാട് പുഴാതിയിലെ എം. കെ സൺസ് അപ്പാർട്ട്മെന്റ് പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട മുഹമ്മദ് കുട്ടിയുടെ മകൻ എം.കെ.അപ്പാർട്ട്മെൻ്റിലെ അബ്ദുല്ല ഫഹദിൻ്റെ റോയൽ എൻഫീൽഡ് ബുള്ളറ്റ് മോഷണം പോയത്.പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് സമീപത്തെ കെട്ടിടത്തിലെ
സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ. 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.കേസിൽ മൂന്നാമത്തെ പ്രതി ഒളിവിലാണ്. പോലീസ്പിടിയിലായ പ്രതികൾക്ക് കണ്ണൂർ ടൗൺ, സിറ്റി, ചക്കരക്കൽ സ്റ്റേഷനുകളിൽ കേസ് നിലവിലുള്ളതായി പോലീസ് പറഞ്ഞു.


