വിദ്യാർത്ഥിയെ സംഘം ചേർന്ന് ആക്രമിച്ചു.
കണ്ണൂർ: നിയമ വിദ്യാർത്ഥിയെ സംഘം ചേർന്ന് ആക്രമിച്ചു.പാലയാട് സെൻട്രലിൽ എൽ.എൽ.ബിക്ക് പഠിക്കുന്ന കണ്ണൂർ കൊറ്റാളിയിലെ അക്ഷയ് (24)യെയാണ് ഒരു സംഘം ആക്രമിച്ചത്.ഇന്നലെ രാത്രി 9.30 മണിയോടെ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ താവക്കര മുത്തപ്പൻ ക്ഷേത്ര റോഡിൽ വെച്ചായിരുന്നു മുൻ വിരോധം കാരണം ഒരു സംഘം ആക്രമിച്ചത്. കൈ കൊണ്ടും ഹെൽമെറ്റ് കൊണ്ടും മർദ്ദനമേറ്റ അക്ഷയ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. സിറ്റി പോലീസിൽ പരാതി നൽകി.



Click To Comment