പുല്ലൂപ്പിയിൽ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴി ലാളി പിടിയിൽ
കക്കാട്: കഞ്ചാവു പൊതിയുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി.വെസ്റ്റ് ബംഗാൾ സ്വദേശി അക്രം മുല്ലിക്കിനെ (26)യാണ്
റേഞ്ച് എക്സൈസ് ഇ ൻസ്പെക്ടർ സിനു കൊയില്യത്തും സംഘവും അറസ്റ്റ് ചെയ്തത്. പുഴാതി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കക്കാട് പുല്ലൂപ്പിയിൽ വെച്ച് 800ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. റെയ്ഡിൽ അസി.എക്സൈസ് ഇൻസ്പെക്ടർ കെ. ഡി. മാത്യു, പ്രിവൻ്റീവ് ഓഫീസർ സർവ്വഞ്ജൻ, സിവിൽ എക്സൈസ് ഓഫീസർ നിഖിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ദിവ്യ, ഡ്രൈവർ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.



Click To Comment