രാജീവ് ഗാന്ധി ജനഹൃദയങ്ങളിെലെ കെടാവിളക്ക് ;കല്ലിക്കോടൻ രാഗേഷ്.
കക്കാട് :കാലമെത്ര പിറകോട്ട് പോയാലും ഓരോ മെയ് മാസത്തെ ഇരുപത്തിഒന്നാം തീയ്യതി ഇന്ത്യയുടെ സൂര്യ തേജസ്സായി ഉദിച്ചുയർന്ന കെടാവിളക്കാണ് രാജീവ് ഗാന്ധിയെന്ന് കക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ അനുസ്മരണവും , പുഷ്പാർച്ചനയും ഉൽഘാടനം ചെയ്തു കൊണ്ട് ചിറക്കൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കല്ലിക്കോടൻ രാഗേഷ് പറഞ്ഞു. മണ്ഡലം വൈ: പ്രസിഡൻറ് അനുരൂപ്പൂച്ചാലി അദ്ധ്യക്ഷം വഹിച്ചു. കെ.മോഹനൻ , വി ഹാസ് അത്താഴക്കുന്ന്, പുഷ്പ എം, ശ്രീ ജ കെ, കെ. ജിതേഷ്, നാവത്ത് പ്രകാശൻ ,വിനീഷ് എ, വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ജലീൽ ചക്കാല ക്കൽ സ്വാഗതവും, ഉഷ, എ. നന്ദിയും പറഞ്ഞു.



Click To Comment