നൂറു മേനി വിജയം നേടി മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ
മയ്യിൽ : പത്താം തരത്തിൽ കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതി മുഴുവൻ വിദ്യാർഥികളും ഉന്നതപഠനത്തിന് യോഗ്യത നേടിയ സർക്കാർ വിദ്യാലയമെന്ന ഖ്യാതി നേടി വീണ്ടും മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്. പരീക്ഷയെഴുതിയ 599 പേരും വിജയിച്ചു. 160 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
എല്ലാ വർഷവും ജൂൺമുതൽ നടത്തുന്ന ചിട്ടയായ പഠനപ്രവർത്തനങ്ങളും പ്രത്യേക പഠനപരിശീലനങ്ങളുമാണ് വിദ്യാലയത്തിന് ഈ നേട്ടം കൈവരിക്കാനായതെന്ന് അധ്യാപകർ പറഞ്ഞു. അധ്യാപക രക്ഷാകർതൃസമിതിയുടെയും തദ്ദേശശസ്വയംഭരണ സ്ഥാപനങ്ങളുടെയും പിന്തുണ ഈ നേട്ടത്തിലേക്ക് നയിക്കുന്നതിന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.



Click To Comment