ഇ.കെ.നായനാർ ചരമവാർഷിക ദിനം ആചരിച്ചു
ചട്ടുകപ്പാറ- CPI(M) സമുന്നത നേതാവും ദീർഘകാലം കേരളത്തിൻ്റെ മുഖ്യമന്ത്രിയുമായിരുന്ന സ: ഇ.കെ.നായനാരുടെ പത്തൊമ്പതാം ചരമവാർഷിക ദിനം CPI(M) വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചാരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം ഏറിയ കമ്മറ്റി അംഗം എം.വി.സുശീല പതാക ഉയർത്തി. ലോക്കലിലെ 15 ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി സ: നായനാർ ദിനം ആചരിച്ചു.



Click To Comment