ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ‘ഗോൾഡൻ ബേബി ലീഗ്’ മുണ്ടേരിയിൽ ആരംഭിച്ചു
മുണ്ടേരി: ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ‘ഗോൾഡൻ ബേബി ലീഗ്’ മുണ്ടേരിയിൽ ആരംഭിച്ചു. ഫിഫയുടെ വികസന പരിപാടിയായ ‘ഫിഫ ഫോർവേഡു’മായി സഹകരിച്ചാണ് മത്സരം നടക്കുന്നത്. മത്സരം കഴിഞ്ഞ ഞായറാഴ്ച (14/05/23) 3 മണിയോടെയാണ് ആരംഭിച്ചത്. എഫ്.സി മുണ്ടേരി, ലാലിഗ മുണ്ടേരി എന്നീ ക്ലബ്ബുകളുടെ സഹകരണത്തോടെ നടക്കുന്ന മത്സരത്തിൽ റെയിൽവേ താരവും മുൻ സന്തോഷ് ട്രോഫി ടോപ് സ്കോററുമായ റിജു പി.സി സംസാരിച്ചു. മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനീഷ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി അശോകൻ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പങ്കജാക്ഷൻ, വാർഡ് മെമ്പർ മുംതാസ്, ജിഷ എന്നിവർ ആശംസ നേർന്നു. പഞ്ചായത്തിലും പരിസരത്തുമുള്ള 60 കുട്ടികൾ ലീഗിൽ പങ്കെടുക്കുന്നുണ്ട്. പഞ്ചായത്തിലെ ക്ലബ്ബുകൾ ആയ എഫ്.സി മുണ്ടേരി, അൽ അസ്ഹർ കാനച്ചേരി, ഫൈറ്റേഴ്‌സ് മുണ്ടേരി എന്നീ ടീമുകളാണ് അണിനിരക്കുന്നത്. കുരുന്ന് പ്രതിഭകളുടെ മികച്ച മത്സരങ്ങൾ കഴിഞ്ഞ ഞായറാഴ്ച നടന്നു. വരുന്ന മെയ് 21 ഞായറാഴ്ച 3 മണി മുതൽ 6 മത്സരങ്ങൾ വീതം നടക്കും.


