പാൻമസാല പാക്കറ്റുകളുമായി രണ്ടു പേർ പിടിയിൽ
തളിപ്പറമ്പ്. വിൽപനക്കായി സൂക്ഷിച്ച 53 പാക്കറ്റ് നിരോധിത പുകയിലഉല്പന്ന പാക്കറ്റുകളുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി.കുറുമാത്തൂർ പൊക്കുണ്ട് ഭാഗത്ത് നടത്തിയ പരിശോധനയിൽ 22 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി കുറുമാത്തൂർ കടവിന് സമീപം വെച്ച് ഇതര സംസ്ഥാന തൊഴിലാളിയായ ഷുപ്പിൽ ഷൗക്കത്തലി (45) യെ എസ്.ഐ.സുരേഷ് കുമാറും സംഘവും കുറുമാത്തൂർ പൊക്കുണ്ട് റോഡിൽ വെച്ച് 31 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി മണിപ്പൂർ രാംപൂർ സ്വദേശി ധീരജ് കുമാറിനെ (45) എസ്.ഐ.ടി.ഗോവിന്ദനും സംഘവുമാണ് പിടികൂടിയത്.ഇന്നലെ രാത്രിയിലാണ് ഇരുവരും നിരോധിത പുകയില ഉൽപന്നങ്ങളുമായി പോലീസ് പിടിയിലായത്.



Click To Comment