Home KANNUR കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണം -കെ.സുധാകരൻ
KANNUR - 2 weeks ago

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണം -കെ.സുധാകരൻ

കണ്ണൂർ വിമാനത്താവളത്തോട് കാട്ടുന്ന അവഗണന കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി. പ്രസിഡൻറ് കെ.സുധാകരൻ എം.പി. അബുദാബി, ദുബായ്, ദമാം, മസ്കറ്റ് തുടങ്ങിയ ഗൾഫ് നഗരങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് എയർലൈൻസ് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സർവീസ് നിർത്തിയത് കനത്ത തിരിച്ചടിയാണ്.

മെട്രോ നഗരമല്ലെന്ന പേരിലാണ് കണ്ണൂരിൽ വിദേശ വിമാനക്കമ്പനികളുടെ സർവീസിനുള്ള അനുമതിയായ ‘പോയിൻറ് ഓഫ് കോൾ പദവി’ കേന്ദ്രം നിഷേധിക്കുന്നത്. എമിറേറ്റ്സ്, സിംഗപ്പൂർ എയർലൈൻസ്‌, ശ്രീലങ്കൻ എയർലൈൻ, മലിൻഡോ എയർ തുടങ്ങി നിരവധി കമ്പനികൾ കണ്ണൂർ വിമാനത്താവളത്തിൽനിന്ന്‌ സർവീസ് നടത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ അതിനോട് അനുഭാവപൂർണമായ സമീപനം കേന്ദ്രസർക്കാർ കാട്ടാത്തത് മലബാർമേഖലയിൽനിന്നുള്ള യാത്രക്കാരോടുള്ള കൊടിയ ദ്രോഹമാണ് -പത്രക്കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ലോഗോ പ്രകാശനം ചെയ്തു