സൗജന്യ മനഃശാസ്ത്ര ശില്പശാല 21ന്
കണ്ണൂർ: മൈൻഡ് ഫുൾനെസ് എന്ന മനഃശാസ്ത്ര രീതിയിലൂടെ എങ്ങനെ ടെൻഷനും സമ്മർദ്ദവും നിഷേധാത്മക ചിന്തകളേയും അതിജീവിക്കാം എന്ന വിഷയത്തിൽ ലീപ് കൗൺസിലിംഗ് സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ 21ന് സൗജന്യ ശില്പശാല സംഘടിപ്പിക്കുന്നു. കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 5.30 വരെ നടക്കുന്ന ഈ ശില്പശാലയ്ക്ക് ലീപ് സെന്‍ററിലെ സൈക്കോളജിസ്റ്റ്, ഡോ. കെ.ജി. രാജേഷ് നേതൃത്വം നൽകും.
ഏകാഗ്രത കുറവ് കാരണം കുട്ടികളായാലും മുതിർന്നവരായാലും അവരുടെ ഓർമശക്തി കുറയുക യും പല തരത്തിലുള്ള പേടിയും ഉത്കണ്ഠയിലും അകപെടുകയുമാണ്.
ശില്പശാലയിൽ മൈൻഡ് ഫുൾനെസ് ടെക്‌നിക് ഉപയോഗിച്ച് എങ്ങനെ ഏകാഗ്രതയും ഓർമശക്തിയും വർധിപ്പിക്കാം എന്നതിൽ പരിശീലനവും നൽകും. ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 9388776640, 8089279619 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാം.


